Advertisement

ലോക കപ്പിനെ വരവേറ്റ് ഗൂഗിൾ ഡൂഡിലും

June 14, 2018
Google News 0 minutes Read
Google doodle to celebrate FIFA World Cup 2018

ഫിഫ ലോകകപ്പിനെ വരവേറ്റ് ഗൂഗിൾ ഡൂഡിലും. ഒരു ഫുട്‌ബോൾ മൈദാനവും ചുറ്റും ആളും ആരവവുമാണ് ഗൂഗഗിൾ ഡൂഡിലിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.

ഗ്ലൂകീറ്റാണ് ഗൂഗിളിനായി ഈ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് 32 രാജ്യങ്ങളിലെ സംസ്‌കാരത്തെ അടിസ്ഥാനമാക്കി ഒരു സീരീസ് അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ഇന്ന് തുടക്കം കുറിക്കുന്ന 21 ആം ലോകകപ്പിൽ 32 രാജ്യങ്ങളാണ് മത്സരിക്കുന്നത്. റഷ്യയാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. പതിനാറ് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക.

സബവിക എന്ന ചെന്നായയാണ് ഇത്തവണത്തെ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. റഷ്യൻ ദേശീയ ടീമിന്റെ നിറത്തിലാണ് സബവികയുടെ വസ്ത്രം. ടെൽസ്റ്റർ 18 ആണ് മത്സരത്തിനായി ഉപയോഗിക്കുന്ന പന്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here