പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഖണ്ഡിലെ സന്തൽ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു പശുവിനെ ആൾക്കൂട്ടം പിടിച്ചെടുത്തുവെന്നാണ് വിവരം. മുർതാസ അൻസാരി, ചർകു അൻസാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ഗ്രാമത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഗ്രാമത്തിലെ ഒരാളുടെ വീട്ടിൽ നിന്ന് 12 പോത്തുകളെയും പശുക്കളെയും അഞ്ചംഗ സംഘം മോഷ്ടിച്ചെന്നും ഇവയെ അയൽഗ്രാമത്തിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ആൾക്കൂട്ടം തടഞ്ഞതെന്നും ഗോഡ എസ്!പി പറഞ്ഞു.
ആൾക്കൂട്ടം ഇവരുടെ വാഹനം തടഞ്ഞപ്പോഴേക്കും മൂന്നു പേർ ഓടി രക്ഷപെട്ടു. അക്രമികൾക്ക് നടുവിൽ അകപ്പെട്ടു പോയ മുർത്താസയേയും ചർക്കുവിനെയും മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here