Advertisement

പൊതുകുളത്തില്‍ കുളിച്ചതിന് കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു

June 15, 2018
Google News 5 minutes Read
dalit boys

പൊതു കുളത്തില്‍ കുളിച്ചതിന് ദളിതരായ രണ്ട് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ജാഗണ്‍ ജില്ലയിലാണ് സംഭവം.   മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 12 ഉം 14 ഉം വയസുള്ള കുട്ടികളാണ് മര്‍ദ്ദനത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചൂട് സഹിക്കാനാവാതെയാണ് കുട്ടികള്‍ കുളത്തില്‍ മുങ്ങിക്കുളിച്ചത്. എന്നാല്‍ സംഭവം കണ്ട പരിസരവാസികളില്‍ ചിലര്‍ കൂടുതല്‍ പേരെ വിളിച്ചുകൂട്ടി കുട്ടികളെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം ചെരിപ്പുമാലയിട്ട് കുട്ടികളെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here