അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം; ആദ്യ പകുതി സമനിലയില്‍ (1-1)

ഐസ്‌ലാന്‍ഡിനെ ചെറുതാക്കി കാണരുതെന്ന മുന്നറിയിപ്പാണ് അര്‍ജന്റീ – ഐസ്‌ലാന്‍ഡ് മത്സരത്തിന്റെ ആദ്യ പകുതി നല്‍കുന്ന സന്ദേശം. ഇരു ടീമുകളും പരസ്പരം വിറപ്പിച്ചും സ്വയം വിറച്ചും മുന്നേറുന്ന കാഴ്ചയാണ് മൊറോക്കയില്‍ കാണുന്നത്. മെസിയെന്ന താരത്തില്‍ മാത്രം നിലയുറപ്പിക്കാതെ മികച്ച ടീം ഗെയിമാണ് അര്‍ജന്റീന പുറത്തെടുക്കുന്നത്. ആദ്യ പകുതി പിന്നിടുമ്പോള്‍ മത്സരം 1-1 സമനിലയില്‍.
19-ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വീറോ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. എന്നാല്‍, 23-ാം മിനിറ്റില്‍ ഐസ്‌ലാന്‍ഡ് തിരിച്ചടിച്ചു. ഐസ്‌ലാന്‍ഡ് താരം ഫിന്‍ബോഗ്‌സന്‍ 23-ാം മിനിറ്റില്‍ അര്‍ജന്റീനയെ വിറപ്പിച്ചു. ലോകോത്തര കളിക്കാരുള്ള അര്‍ജന്റീനയെ കളി ആരംഭിച്ച സമയം മുതല്‍ ഐസ്‌ലാന്‍ഡ് താരങ്ങള്‍ വിറപ്പിക്കുന്ന കാഴ്ചയാണ് മൊറോക്കോയില്‍ കാണുന്നത്.
മെസിയെ പ്രതിരോധിച്ചും അര്‍ജന്റീനയുടെ മുന്നേറ്റത്തിന് തടസം സൃഷ്ടിച്ചും ഐസ്‌ലാന്‍ഡ് താരങ്ങള്‍ കൂടുതല്‍ അക്രമകാരികളാകുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കാണുന്നത്. പ്രതിരോധത്തിലൂന്നിയ കളിയാണെങ്കിലും മുന്നേറ്റത്തിന് ലഭിക്കുന്ന അവസരങ്ങള്‍ ഐസ്‌ലാന്‍ഡ് മികച്ച രീതിയില്‍ ഉപയോഗിക്കുന്ന കാഴ്ചയും കാണാം. മൂന്നും നാലും കളിക്കാര്‍ മെസിയുടെ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്നത് അര്‍ജന്റീനക്ക് പലപ്പോഴും വിനയായി.
#SomosArgentina ¡GOOOOOOL ARGENTINO! @aguerosergiokun define con un bombazo. pic.twitter.com/5Rp0H7aFMc
— Selección Argentina (@Argentina) June 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here