തോട്ടത്തില്‍ നിന്ന് അപ്രത്യക്ഷയായ സ്ത്രീ പെരുമ്പാമ്പിന്റെ വയറ്റില്‍!!! (വീഡിയോ കാണാം)

python

പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ സ്ത്രീ​യെ പെരുമ്പാമ്പി​ന്‍റെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മു​ന ദ്വീ​പി​ലെ സു​ല​വേ​സി തീ​ര​ത്തെ പെ​ർ​ഷ്യാ​പ​ൻ ല​വേ​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വാ ​തി​ബ എ​ന്ന അ​ന്പ​ത്തി​നാ​ലു​കാ​രി​യാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ പോ​യി​രു​ന്ന വാ ​തി​ബ പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​യാ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ക്ഷേ ഇ​വ​രു​ടെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് ഒ​രു കൂ​റ്റ​ൻ പെരുമ്പാമ്പിനെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. തി​ബ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി ഇ​തി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പെരുമ്പാമ്പിനെ  കൊ​ന്ന് വ​യ​ർ കീ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ ​തി​ബ​യെ പാമ്പിന്റെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​ഴു മീ​റ്റ​ർ (23 അ​ടി) നീ​ള​മു​ണ്ടാ​യി​രു​ന്നു പെരുമ്പാമ്പിന്. തി​ബ​യു​ടെ ത​ല​യാ​ണ് പാമ്പ് ആ​ദ്യം വി​ഴു​ങ്ങി​യ​ത്. പി​ന്നീ​ട് ശ​രീ​രം​കൂ​ടി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് പ്രാ​ദേ​ശി​ക പോ​ലീ​സ് മേ​ധാ​വി ഹം​ക അ​റി​യി​ച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More