Advertisement

ഭൂതകാല സ്മരണയില്‍ കണ്ണീരൊഴുക്കി നെയ്മര്‍ (വീഡിയോ കാണാം)

June 16, 2018
Google News 5 minutes Read
Neymar FIFA

ലോകം നെഞ്ചിലേറ്റിയ എല്ലാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും പറയാനുള്ളത് കണ്ണീരുണങ്ങാത്ത കുട്ടിക്കാലത്തിന്റെ കഥയാണ്. ചെറുപ്പത്തില്‍ ഏറെ വേദനകളിലൂടെ കടന്നുപോയവരാണ് ഇന്ന് കാല്‍പന്തുകളിയുടെ താരങ്ങളായി വിലസുന്ന മെസി, റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങി എല്ലാ പ്രമുഖ കളിക്കാരും.

തന്റെ കുട്ടിക്കാല വേദനകളും കണ്ണീരും നിറഞ്ഞ ജീവിതത്തെ ഓര്‍ത്ത് ബ്രസീല്‍ താരം നെയമര്‍ കരയുന്ന കാഴ്ചയാണ് ലോകകപ്പിന്റെ ആവേശത്തിനിടയിലും ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചില്‍ നീറ്റലാകുന്നത്. ലോകകപ്പിനു മുന്നോടിയായി ബ്രസീസിലെ ഒരു ടി.വി ചാനൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് തന്റെ ബാല്യകാലം ഓർത്ത് നെയ്മർ തേങ്ങിക്കരഞ്ഞത്. നെയ്മർ കുട്ടിക്കാലത്ത് ഉപയോഗിച്ച മുറി അതേ പടി പുനഃസൃഷ്ടിച്ചാണ് ചാനൽ അധികൃതർ താരത്തിനു സർപ്രൈസ് നൽകിയത്‌.

ഈ കാഴ്ചകള്‍ കണ്ടതും നെയ്മര്‍ തന്റെ ഭൂതകാലത്തിലേക്കെത്തി. കുട്ടിക്കാലത്തെ വേദന നിറഞ്ഞ ജീവിതത്തെ ഓര്‍ത്ത് കണ്ണീരൊഴുക്കാന്‍ തുടങ്ങി. കണ്ണീരടക്കാന്‍ കഴിയാതെ താരം തേങ്ങിക്കരഞ്ഞു. ഈ കാഴ്ച ആരാധകരെയും വേദനിപ്പിച്ചു. നാളെ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം. എതിരാളികളെ നോക്കുകുത്തികളാക്കി ഗോള്‍ പോസ്റ്റിലേക്ക് പായുന്ന നെയ്മര്‍ തന്നെയാണ് ഇത്തവണത്തെ ലോകകപ്പില്‍ ബ്രസീലിന്റെ കുന്തമുന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here