പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി
ഐസ്‌ലൻഡിനെതിരായ മത്സരത്തിൽ നിർണായകമായ പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ലയണൽ മെസി. പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ദുഃഖമുണ്ട്. അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ മത്സരത്തിൽ നിന്ന് ഒരു പോയിന്‍റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല തന്‍റെ ടീം ആഗ്രഹിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ അനുകൂലമായില്ല- മെസി പറഞ്ഞു. ഐസ്‌ലൻഡ് പ്രതിരോധം തുളച്ച് ഗോൾ നേടാൻ തങ്ങൾ കഴിവിന്‍റെ പരമാവധി ശ്രമിച്ചതാണ്. എന്നാൽ അതിന് സാധിച്ചില്ല. അർജന്‍റീന വിജയം അർഹിച്ചിരുന്നുവെന്നും മെസി പറഞ്ഞു.
ഈ മത്സരത്തിലെ സമനിലയോടെ അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലൊന്നുമേറ്റിട്ടില്ലെന്നും തങ്ങൾ തിരിച്ച് വരുമെന്നും വ്യക്തമാക്കി. ക്രൊയേഷ്യയ്ക്കെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ടീമിനുമേൽ അമിത സമ്മർദ്ദമുണ്ടെന്നുള്ള നിരീക്ഷണങ്ങളെയും മെസി തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here