യേശുദാസിന്റെ ശബ്ദവുമായി സാമ്യം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ട അഭിജിതിനെ തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്‌കാരം

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടമായ അഭിജിത് വിജയന് രാജ്യാന്തര അംഗീകാരം. ജനങ്ങള്‍ നല്‍കിയ ഈ അംഗീകാരത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അഭിജിത് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അഭിജിതിന്റെ വീഡിയോ നടന്‍ ജയറാം തന്റെ എഫ്ബി പേജില്‍ പങ്കുവെച്ചു. ടൊറന്‍റോ അന്താരഷ്ട്ര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്. ‘ആകാശമിഠായി’ എന്നി ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിലാണ് പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പുരസ്‌കാരം അഭിജിത്തിനെ തേടിയെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here