ലഫ. ഗവർണറുടെ വസതിയിൽ സമരം നടത്താൻ കെജ്‌രിവാളിന് ആരാണ് അനുമതി നൽകിയത്: വിമർശനവുമായി കോടതി

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി.
ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സമരം നടത്താൻ കെജ്‌രിവാളിന് ആരാണ് അനുമതി നൽകിയതെന്ന് ഡൽഹി ഹൈക്കോടതി ചോദിച്ചു. ഇപ്പോൾ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ കയറിയിരുന്ന് ധർണ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം എട്ടാം ദിവസത്തിലെത്തി. സമരത്തിനെതിരായ രണ്ട് ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here