Advertisement

മന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രിയിൽ

June 18, 2018
Google News 0 minutes Read
satyendra jain hospitalized

ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ നിരാഹാര സമരമിരിക്കുന്ന മന്ത്രി സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ അർധരാത്രിയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ സത്യേന്ദ്ര ജെയിൻ നിരാഹാര സമരത്തിലായിരുന്നു. സത്യേന്ദ്ര ജയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കെജ്‌രിവാളും മറ്റ് രണ്ട് മന്ത്രിമാരും സമരം തുടരാൻ തന്നെയാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here