ഔഡി കാർ സിഇഒ അറസ്റ്റിൽ

ഔഡി കാർ സിഇഒ റൂപ്പർട്ട് സ്റ്റാഡ്‌ലർ അറസ്റ്റിൽ. കമ്പനി പുറത്തിറക്കിയ കാറുകളുടെ ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ആഡംബര വാഹന നിർമാതാക്കളായ ഫോക്‌സ് വാഗന്റെ കീഴിലുള്ള ഔഡി കാറുകളിലെ ഡീസൽ എൻജിനുകളുടെ ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയർന്നത്. തുടർന്നു നടന്ന അന്വേഷണങ്ങളിൽ സ്റ്റാഡ്!ലർക്കെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഡീസൽ എൻജിനുകളിലെ എമിഷൻ ടെസ്റ്റ് നടത്തുന്നതിനായി സോഫ്‌റ്റ്വെയർ മാറ്റങ്ങൾ വരുത്തിയത് വിചാരണ വേളയിൽ സ്റ്റാഡ്ലർക്ക് കുരുക്കായിരുന്നു.
കേസിൽ മൂന്ന് വർഷം നീണ്ടുനിന്ന വാദങ്ങൾക്കൊടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം സ്റ്റാഡ്!ലറെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു നൽകാനും മ്യൂണിക് കോടതി ഉത്തരവിട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here