മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ പ്രവാസി അറസ്റ്റിൽ

expatriate who threatened chief minister of kerala arrested

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ പ്രവാസി കൃഷ്ണകുമാരൻ നായരെ ഡൽഹി വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും.

ദുബൈയിൽ നിന്ന് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാൽസംഘം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരൻ നായർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top