ലെവന്‍ഡോസ്‌കി, റോഡ്രിഗസ്, സലാ!!! ഇന്ന് മൂന്ന് പോരാട്ടങ്ങള്‍
റഷ്യന്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. ലോകകപ്പിലെ ഭാവിതാരങ്ങളെന്ന് വിശേഷിപ്പിക്കുന്ന പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ, കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് എന്നിവരാണ് ഇന്ന് കളത്തിലിറങ്ങുക. ലെവന്‍ഡോസ്‌കിയും സലായും കന്നി ലോകകപ്പ് മത്സരത്തിനായാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരമാണ് റോഡ്രിഗസ്.
ഇന്ന് വൈകീട്ട് അഞ്ചിനാണ് കൊംളമ്പിയ – ജപ്പാന്‍ മത്സരം. കൊളംബിയയുടെ ആദ്യ മത്സരമാണ് ഇന്ന് സരന്‍സ്‌കില്‍ നടക്കുന്നത്. രാത്രി 8.30ന് നടക്കുന്ന പോളണ്ട് – സെനഗല്‍ മത്സരത്തില്‍ ലെവന്‍ഡോസ്‌കി ബൂട്ടണിയും. മോസ്‌കോയിലാണ് മത്സരം നടക്കുക. രാത്രി 11.30 നാണ് റഷ്യ – ഈജിപ്ത് മത്സരം നടക്കുക. ഈജിപ്ത് ആദ്യ മത്സരത്തില്‍ ഉറുഗ്വായോട് പരാജയപ്പെട്ടിരുന്നു. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം സലാ ഉറുഗ്വായിക്കെതിരെ കളത്തിലിറങ്ങിയിരുന്നില്ല. ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ ഈജിപ്തിന് ഇന്നത്തെ മത്സരം ജീവന്‍മരണപോരാട്ടമാണ്. സലായുടെ കരുത്തിലാണ് ഈജിപ്ത് ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ബൂട്ടണിയുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here