കൊളംബിയൻ താരം കാർലോസ് സാഞ്ചസിന് വധഭീഷണി
കൊളംബിയൻ താരം കാർലോസ് സാഞ്ചസിന് വധഭീഷണി. ജപ്പാനെതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തായ താരം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും അതുകൊണ്ടുതന്നെ സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എസ്‌കോബാർ ഒരു ഓൺ ഗോൾ തന്നതിനാണ് മരിച്ചതെങ്കിൽ സാഞ്ചസിൻറെയും മരണം കാണണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 25000ൽ അധികം മറുപടികൾ ട്വീറ്റിന് വന്നതായാണ് പൊലീസിന് വ്യക്തമായത്.
ജപ്പാനെതിരായ മത്സരത്തിൽ മൂന്നാം മിനിറ്റിൽ കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാർലോസ് സാഞ്ചസ് കൈകൊണ്ട് തടയുകയായിരുന്നു. ചുവപ്പ് കാർഡ് കണ്ട് സാഞ്ചസ് പുറത്തുപോയപ്പോൾ ജപ്പാന് പെനാൽറ്റി ഗോൾ കിട്ടി. മത്സരത്തിൽ കൊളംബിയ തോറ്റതോടെ സാഞ്ചസാണ് വില്ലനെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തി.
അമേരിക്കക്കെതിരെ 1994 ലോകകപ്പിലെ സെൽഫ് ഗോളിൻറേ പേരിൽ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്‌കോബാറിനെ മയക്കുമരുന്നുമാഫിയയും വാതുവെപ്പുകാരും വെടിവെച്ചു കൊന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here