ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ന് വിരമിക്കും

ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ന് വിരമിക്കും. ഏഴ് വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ശനിയാഴ്ചയാണ് അദ്ദേഹത്തിനു 65 വയസ് തികയുന്നത്. എന്നാൽ മെയ് 18 ആയിരുന്നു അദ്ദേഹത്തിൻറെ അവസാനത്തെ പ്രവർത്തി ദിനം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കലാപമുയർത്തിയ നാല് മുതിർന്ന ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് ജെ. ചെലമേശ്വർ.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയും സുപ്രീം കോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാർ പരസ്യമായി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ചീഫ് ജസ്റ്റിസിൻറെ ഇടപെടലുകൾക്കെതിരെ ശബ്ദിച്ച ജസ്റ്റിസ് ചെലമേശ്വർ തൻറെ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here