അര്‍ജന്റീനയുടെ ലോകകപ്പ് ആരംഭിക്കുന്നത് നൈജീരിയക്കെതിരായ മത്സരത്തില്‍ നിന്ന്; പ്രതീക്ഷ നല്‍കി സാംപോളി
ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് ടീമംഗങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നുവെന്ന തരത്തില്‍ പുറത്തുവരുന്ന മാധ്യമവാര്‍ത്തകളെ തള്ളി അര്‍ജന്റീന കോച്ച് സാംപോളി. കഴിഞ്ഞ മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നുവെന്ന് സാംപോളി പറഞ്ഞു. ഇന്ന് നൈജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ ശരിക്കുമുള്ള ലോകകപ്പ് തുടങ്ങുന്നതെന്നും സാംപോളി പറഞ്ഞു.
ക്രൊയേഷ്യക്കെതിരായ മത്സരം മെസിയുടെ കളിക്ക് അനുയോജ്യമായ രീതിയിലായിരുന്നില്ല ആസൂത്രണം ചെയ്തതെന്ന് സാംപോളി സമ്മതിച്ചു. നൈജീരിയക്കെതിരെ ഇത് തിരുത്തുമെന്നും മെസിയിലേക്ക് കൂടുതല്‍ പന്ത് എത്തുന്ന തരത്തില്‍ കളി മാറുമെന്നും സാംപോളി പറഞ്ഞു. ഇരു ടീമുകളും പ്രീ ക്വാര്‍ട്ടര്‍ യോഗ്യതക്കായി പരമാവധി പരിശ്രമിക്കുമെന്നതിനാല്‍ മത്സരം എളുപ്പമാകില്ലെന്നും അതേസമയം മികച്ച പോരാട്ടം പ്രതീക്ഷിക്കാമെന്നും സാംപോളി പറഞ്ഞു.
ഇന്ന് രാത്രി 11.30 ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ അര്‍ജന്റീന – നൈജീരിയ മത്സരം നടക്കും. ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്താകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here