മാറ്റിവെച്ച പി.എസ്.സി പരീക്ഷകൾ ഈ മാസം 28നും 29നും നടക്കും

പി.എസ്.സി. 2018 ജൂൺ ഏഴിന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിലെ മെഡിക്കൽ ഓഫീസർ(ആയുർവേദ)/അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ(ആയുർവേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 28ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തും.
പി.എസ്.സി ജൂൺ 13ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 29ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തും.
ഉദ്യോഗാർഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്കോ സമയത്തിനോ രജിസ്റ്റർ നമ്പരിനോ മാറ്റമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here