ബ്രസീലിനും ജര്‍മനിയ്ക്കും ഇന്ന് മരണക്കളി; പ്രതീക്ഷ കൈവിടാതെ സ്വിറ്റ്‌സര്‍ലാന്‍ഡ്, സെര്‍ബിയ, സ്വീഡന്‍

ഗ്രൂപ്പ് ഇയില്‍ നിന്നും എഫില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്കെത്തുന്നവരെ ഇന്നറിയാം. വൈകീട്ട് 7.30 നാണ് ഗ്രൂപ്പ് ‘എഫ്’ പോരാട്ടങ്ങള്‍ നടക്കുക. കസാനില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെയും എകാതെറിന്‍ബര്‍ഗില്‍ നടക്കുന്ന മത്സരത്തില്‍ മെക്‌സിക്കോ സ്വീഡനെയും നേരിടും. നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയ്ക്ക് ഇന്ന് നിര്‍ണായകമാണ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ ഏറെകുറെ ഉറപ്പിച്ചുകഴിഞ്ഞു. ആറ് പോയിന്റാണ് മെക്‌സിക്കോയ്ക്ക് നിലവിലുള്ളത്. സ്വീഡനെതിരായ ഇന്നത്തെ മത്സരത്തില്‍ തോറ്റാലും മെക്‌സിക്കോയ്ക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാം. എന്നാല്‍, മൂന്ന് പോയിന്റ് കൈവശമുള്ള സ്വീഡന് ഇന്ന് മെക്‌സിക്കോയെ തോല്‍പ്പിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതകളുണ്ട്.

പോയിന്റെ ടേബിളില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയ്ക്കും ഇന്ന് നിര്‍ണായകമാണ്. ഇന്നത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയ പരാജപ്പെടുത്തിയാല്‍ ആറ് പോയിന്റുമായി ജര്‍മനിയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ജര്‍മനി ദക്ഷിണ കൊറിയയോട് സമനില വഴങ്ങുകയും മെക്‌സിക്കോ സ്വീഡനെ വീഴുത്തകയും ചെയ്താലും ജര്‍മനിയ്ക്കാണ് പ്രീക്വാര്‍ട്ടര്‍ സാധ്യത. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളും തോറ്റ ദക്ഷിണ കൊറിയ ലോകകപ്പില്‍ നിന്ന് ഇതിനോടകം പുറത്തായി കഴിഞ്ഞു. ജര്‍മനിയും സ്വീഡനും ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഗോള്‍ ശരാശരിയാകും പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് മാനദണ്ഡമാകുക. ജര്‍മനിയും സ്വീഡനും ഇന്നത്തെ മത്സരത്തില്‍ വിജയിക്കുകയും മെക്‌സിക്കോ ദക്ഷിണ കൊറിയയോട് പരാജയപ്പെടുകയും ചെയ്താല്‍ മൂന്ന് കൂട്ടര്‍ക്കും ആറ് പോയിന്റ് വീതമാകും. അങ്ങനെ വന്നാല്‍, ഗോള്‍ ശരാശരിയില്‍ മുന്നിട്ട് നില്‍ക്കുന്ന ടീമുകള്‍ ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കും. നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനി വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല.

ഗ്രൂപ്പ് ഇയിലും സമാന അവസ്ഥയാണ്. രാത്രി 11.30 ന് നടക്കുന്ന മത്സരങ്ങളില്‍ ബ്രസീല്‍ സെര്‍ബിയയെയും സ്വിറ്റ്‌സര്‍ലാന്‍ഡ് കോസ്റ്ററിക്കയെയും നേരിടും. ബ്രസീലും സ്വിറ്റ്‌സര്‍ലാന്‍ഡും നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാം സ്ഥാനത്താണ്. പോയിന്റ് ഒന്നുമില്ലാത്ത കോസ്റ്ററിക്ക ഇതിനോടകം പുറത്തായി കഴിഞ്ഞു. എന്നാല്‍, ഇന്ന് നടക്കുന്ന കോസ്റ്ററിക്ക – സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരം നിര്‍ണായകമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ബ്രസീല്‍ – സെര്‍ബിയ പോരാട്ടമാകും കൂടുതല്‍ ചൂടുപിടിക്കുക. ഇരു കൂട്ടര്‍ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലഭിച്ചിട്ട് കാര്യമില്ല. അതിനാല്‍, ജീവന്‍മരണ പോരാട്ടമാകും മോസ്‌കോയില്‍ നടക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More