മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലപാതകം; മുഖ്യപ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ജമ്മു കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. മുഖ്യ പ്രതികളായ മൂന്ന് പേരില്‍ രണ്ട് പേര്‍ ദക്ഷിണ കാശ്മീര്‍ സ്വദേശികളും ഒരാള്‍ പാകിസ്താന്‍കാരനുമാണെന്ന് പോലീസ് അറിയിച്ചു. ശ്രീ മഹാരാജ് ഹരി സിംഗ് ആശുപത്രിയില്‍ നിന്നും പോലീസ് കസ്റ്റഡിയിരിക്കെ രക്ഷപ്പെട്ട നവീദ് ജാട്ട് എന്ന തീവ്രവാദിയാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പാകിസ്താന്‍കാരനെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇയാള്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. മറ്റ് രണ്ട് പ്രതികളും തദ്ദേശവാസികളാണ്. കഴിഞ്ഞ മാസം 14 നാണ് ബൈക്കിലെത്തിയ മൂന്നാംഗ സംഘം ബുഖാരിലെ വെടിവെച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരില്‍ ഒരാളും കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഓഫീസില്‍ നിന്ന് ഇഫ്താര്‍ വിരുന്നിന് പങ്കെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here