മെക്‌സിക്കോ – സ്വീഡന്‍ മത്സരം; ആദ്യ പകുതി സമനിലയില്‍ (വീഡിയോ കാണാം)

മെക്‌സിക്കോ – സ്വീഡന്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. ഇരു ടീമുകളും പരസ്പരം ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. സ്വീഡനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മെക്‌സിക്കോ ആദ്യ പകുതിയില്‍. ഇരു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ആരുടെ വലയും കുലുങ്ങിയില്ല. പന്ത് കൈവശം വെക്കുന്നതില്‍ മെക്‌സിക്കോയായിരുന്നു മുന്‍പില്‍. എന്നാല്‍, ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു സ്വീഡന്‍ ആദ്യ പകുതിയില്‍ ചെയ്തത്.

ആദ്യ പകുതിയില്‍ സ്വീഡന്‍ എട്ട് ഷോട്ടുകളാണ് മെക്‌സിക്കോ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. മെക്‌സിക്കോയാകട്ടെ അഞ്ച് തവണ ഷോട്ട് പായിച്ചു. എന്നാല്‍, ഇരു കൂട്ടരുടെ മുന്നേറ്റങ്ങളും ഗോള്‍ വലയിലെത്തിയില്ല. ആദ്യ പകുതിയുടെ അവസാനത്തേക്ക് എത്തിയപ്പോള്‍ സ്വീഡന്‍ ഒരു പെനാല്‍റ്റി കിക്കിന്റെ അരികിലൂടെ കടന്നുപോയി. എന്നാല്‍, വിഎആര്‍ സിസ്റ്റം പെനല്‍റ്റി നിഷേധിച്ചു. മെക്‌സിക്കോ താരത്തിന്റെ കയ്യില്‍ പന്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു സ്വീഡിഷ് നിര പെനല്‍റ്റിക്കായി വാദിച്ചത്. എന്നാല്‍, വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെട്ടതോടെ പെനാല്‍റ്റി അവസരം നിഷേധിക്കപ്പെട്ടു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top