പോലീസിലെ ദാസ്യവൃത്തി; ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു

പോലീസിലെ ദാസ്യവൃത്തി ആക്ഷേപം പൊതുസമൂഹത്തില്‍ ആശങ്ക ഉണ്ടാക്കുന്നതായി ഹൈക്കോടതി. പോലീസിലെ ദാസ്യവൃത്തിയേക്കുറിച്ചും ഉന്നതരുടെ പീഡനത്തെക്കുറിച്ചും അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
വിഷയം സർക്കാർ ഗൗരവത്തിലെടുത്തതായി കാണുന്നുണ്ടെന്നും സർക്കാർ ചില നടപടികൾ സ്വീകരിച്ചതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഹർജിക്കാരൻ ബന്ധപ്പെട്ട വിഷയത്തിൽ കക്ഷിയല്ലന്നിരിക്കെ പൊതുതാൽപ്പര്യ ഹർജിയിൽ കാര്യമുണ്ടോ എന്നും കോടതി വാദത്തിനിടെ ആരാഞ്ഞു. ഗവാസ്ക്കറുടെ പരാതിയിൽ തുടര്‍നടപടി സ്വീകരിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here