കൗതുകം ലേശം കൂടുതലാ!! സ്വന്തം മുഖത്തേക്ക് പന്ത് തട്ടി ബാറ്റ്ഷുവായി മാതൃകയായി… (വീഡിയോ)

കുക്കുടന്‍

ഫുട്‌ബോള്‍ മൈതാനത്ത് പലതരം ആഹ്ലാദപ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇതുപോലൊരണ്ണം ആദ്യമായിട്ടാ…കളി ജയിച്ചെന്ന് കരുതി സ്വന്തം മുഖത്തേക്ക് പന്ത് തട്ടണോ? കളികളെത്ര കിടക്കുന്നു ഇനിയും. പക്ഷേ, നമ്മുടെ ബെല്‍ജിയത്തിന്റെ 21-ാം നമ്പര്‍ താരം മിച്ചി ബാറ്റ്ഷുവായി അതൊക്കെ മറന്നു.

ഇംഗ്ലണ്ടിനെതിരെ ബെല്‍ജിയത്തിന്റെ അഡ്‌നാന്‍ ജനു സായിയാണ് 57-ാം മിനിറ്റില്‍ ഗോള്‍ നേടുന്നത്. പന്ത് ഇംഗ്ലണ്ടിന്റെ വലയിലെത്തിയതും ആഹ്ലാദപ്രകടനം തുടങ്ങി ബെല്‍ജിയം താരങ്ങള്‍. എന്നാല്‍, വളരെ വെറൈറ്റിയായാണ് ബാറ്റ്ഷുവായി ആഘോഷം നടത്തിയത്. ഇംഗ്ലണ്ടിന്റെ പോസ്റ്റിനരികില്‍ നിന്നിരുന്ന താരം ഗോള്‍ വലയില്‍ നിന്ന് തിരിച്ചെത്തിയ പന്ത് കൈകൊണ്ട് എടുത്ത് ഒരിക്കല്‍ കൂടി പോസ്റ്റിലേക്ക് അടിക്കാന്‍ തുനിഞ്ഞു. പിന്നീട് സംഭവിച്ചത് ഇതാണ്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top