പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അന്വേഷണം

ദാസ്യപ്പണി ആരോപണത്തിൽ പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അന്വേഷണം. ഓഫീസ് ജീവനക്കാരിയെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്നാണ് പരാതി. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാറിനെതിരെയാണ് പരാതി. പഞ്ചവർണ്ണമെന്ന ഓഫീസ് ജീവനക്കാരിയെക്കൊണ്ട് ക്വാർട്ടേഴ്‌സിലെ അടുക്കളപ്പണിയടക്കമുള്ള വീട്ടുജോലികളാണ് ഡെപ്യൂട്ടി ഡയറക്ടർ ചെയ്യിച്ചത്.
ഇതുകാണിച്ച് കുമളി സ്വദേശി സജിമോനാണ് വനംമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയത് പരാതിയിന്മേൽ പാലക്കാട് റീജ്യൺ സിസിഎഫ് ബിഎൻ അൻജൻ കുമാർതേക്കടിയിലെത്തി പഞ്ചവർണ്ണത്തിൽ നിന്നും മറ്റു ജോലിക്കാരിൽ നിന്നും മൊഴിയെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here