ആടിയുലഞ്ഞ് മെക്‌സിക്കന്‍ ഗോള്‍മുഖം; കാവലായി ഒച്ചാവോ (ആദ്യ പകുതി ഗോള്‍ രഹിതം)
സമാരയില്‍ നടക്കുന്ന 5-ാം പ്രീക്വാര്‍ട്ടര്‍ മത്സരം ബ്രസീലിനെ വിറപ്പിച്ചാണ് മെക്‌സിക്കോ ആരംഭിച്ചത്. ആദ്യ ഗോളിനായി ഇരു ടീമുകളും വാശിയോടെ പോരടിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. മികച്ച പാസുകളിലൂടെ പന്ത് കൈവശം വയ്ക്കുന്നതില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, മെക്‌സിക്കോ കൂടുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ആദ്യ മിനിറ്റുകളില്‍ ചെയ്തത്. കൗണ്ടര്‍ അറ്റാക്കുകളായിരുന്നു മെക്‌സിക്കോ കൂടുതല്‍ നടത്തിയത്. ലൊസാനോയായിരുന്നു മെക്‌സിക്കന്‍ ആക്രമണത്തിന്റെ കുന്തമുന. മൂന്ന് തവണ ബ്രസീലിന്റെ ഗോള്‍മുഖത്തേക്ക് ലൊസാനോയുടെ നേതൃത്വത്തില്‍ മെക്‌സിക്കോ ഇരമ്പിയെത്തി. എന്നാല്‍, ഗോളൊന്നും നേടാന്‍ സാധിച്ചില്ല.
For the first time in the knock-out stages of this #WorldCup it is 0-0 at half-time…#BRAMEX pic.twitter.com/kJyDArLJhL
— FIFA World Cup ? (@FIFAWorldCup) July 2, 2018
ആദ്യ 20 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ബ്രസീല്‍ കളിക്കളത്തിലേക്ക് ഊര്‍ജ്ജസ്വലരായി തിരിച്ചെത്തി. നെയ്മറും കുട്ടീന്യോയും കൂടുതല്‍ അപകടകാരികളായി. മെക്‌സിക്കന്‍ പ്രതിരോധത്തെ ഡ്രിബിള്‍ ചെയ്ത് നെയ്മര്‍ നടത്തിയ മുന്നേറ്റം ബ്രസീലിന് ഗോള്‍ സാധ്യത നല്‍കി. എന്നാല്‍, മെക്‌സിക്കന്‍ ഗോളി ഒച്ചാവോ പോസ്റ്റിന് മുന്നില്‍ പാറ പോലെ ഉറച്ചുനിന്നു. പോസ്റ്റിന് മുന്നില്‍ നിന്ന് അപകടകരമായ പല ഷോട്ടുകളും കുട്ടീന്യോ ഉതിര്‍ത്തു. എന്നാല്‍, മെക്‌സിക്കന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒച്ചാവോയും സാധ്യതകളെല്ലാം തട്ടിയകറ്റിയ കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. ബ്രസീല്‍ താരം ഫിലിപെ ലൂയിസിനും മെക്‌സിക്കോ താരം അല്‍വാരസിനും ആദ്യ പകുതിയില്‍ മഞ്ഞകാര്‍ഡ് ശിക്ഷയായി ലഭിച്ചു.
These two appear to have swapped hair since the start of the tournament…#BRAMEX https://t.co/ysHAxEE4Z5 pic.twitter.com/CrZQ5fZ5l2
— Mirror Football (@MirrorFootball) July 2, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here