Advertisement

കള്ളിമാലിയില്‍ അപകടഭീഷണി ഉയര്‍ത്തി വന്‍മരങ്ങള്‍

July 3, 2018
Google News 0 minutes Read
tree
ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ കള്ളിമാലിയില്‍ അപകടഭീഷണി ഉയര്‍ത്തി വന്‍മരങ്ങള്‍. ഏതു നിമിഷവും നിലംപതിക്കാവുന്ന തരത്തില്‍ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ് മരങ്ങള്‍ പലതും. വന്‍മരങ്ങളില്‍ ഒന്ന് കാട്ടുതീയില്‍ ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ മരത്തിന് അടിവശത്തുകൂടിയാണ് പതിനൊന്നു കെവി ലൈന്‍ കടന്നുപോകുന്നത്. റോഡ് വീതികൂട്ടുന്നതിനായി മണ്ണെടുത്തപ്പോള്‍ ചില മരങ്ങളുടെ വേരുകള്‍ പുറത്തായി.
അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മരങ്ങള്‍ മുറിച്ചുമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here