Advertisement

പൊന്‍മുടിയില്‍ പുതിയ പാലം വരുന്നു ; തൂക്കുപാലം നിലനിര്‍ത്തും

July 3, 2018
Google News 0 minutes Read

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്‍മുടിയില്‍ പുതിയ പാലം വരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച തൂക്കുപാലമാണ് നിലവില്‍ പൊന്‍മുടിയിലുള്ളത്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇതിലൂടെ കടന്നുപോകുവാന്‍ കഴിയൂ. രാജാക്കാട് മേഖലയിലേക്കുള്ള വലിയ വാഹനങ്ങള്‍ കുളത്തുറ വഴി ചുറ്റിക്കറങ്ങി പോവുകയാണ് പതിവ്. പ്രദേശവാസികളും ഇതിനെ തുടര്‍ന്ന് ദുരിതത്തിലായിരുന്നു.

നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എം എം മണി വിഷയത്തില്‍ ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പാലം നിര്‍മ്മാണത്തിന്റെ സാധ്യതതേടി. തൂക്കുപാലത്തിന് പകരം പുതിയപാലം വരുന്നതോടെ പൊന്‍മുടി, കൊന്നത്തടി മേഖലയിലെ യാത്രാക്ലേശത്തിനും പരിഹാരമാകും. പൊന്‍മുടിയുടെ ടൂറിസം വികസനത്തിനും ഏറെ സഹായകമാണ് പുതിയപാലം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here