Advertisement

അഭിമന്യുവിന്റെ കൊലപാതകം; മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ റിമാന്റില്‍

July 4, 2018
Google News 0 minutes Read
abimanyu 24news

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മൂന്നു പേരെ റിമാന്റ് ചെയ്തു.  ഈ മാസം 17 വരെയാണ് റിമാന്റ് ചെയ്തത്. കോട്ടയം കങ്ങഴ സ്വദേശി ബിലാൽ സജി, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ഫാറോക്ക് അമൻ, പള്ളുരുത്തി സ്വദേശി റിയാസ് ഹുസൈൻ എന്നിവരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.  മൂവരും ക്യാന്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ഇന്നലെ രാത്രിയിലാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകത്തെ തുടര്‍ന്ന് പൂട്ടിയ മഹാരാജാസ് കോളേജ് ഇന്ന് തുറക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here