ആരായിരിക്കും ഫ്രാന്‍സിന്റെ എതിരാളികള്‍? ബല്‍ജിയവും ബ്രസീലും കളത്തിലേക്ക്

പത്താം തിയതി സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന റഷ്യന്‍ ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ ആരായിരിക്കും ഫ്രാന്‍സിന്റെ എതിരാളികള്‍? ബ്രസീലോ ബല്‍ജിയമോ… ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ എതിരാളിയെ ഇനി മണിക്കൂറുകള്‍ക്കകം അറിയാം. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ഉടന്‍ കിക്കോഫ് മുഴങ്ങും.
ബ്രസീലും ബല്‍ജിയവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ കണ്ണുചിമ്മാതെ ഫുട്‌ബോള്‍ ലോകവും കാത്തിരിക്കുന്നു. പ്രീക്വാര്‍ട്ടറില്‍ കളിക്കാതിരുന്ന മാര്‍സലോ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്ന എന്ന വാര്‍ത്ത ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നു. ഫെര്‍ണാഡിന്യോ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. മിറാന്‍ഡയായിരിക്കും ഇന്ന് കാനറികളെ നയിക്കുക. മുന്നേറ്റനിരയില്‍ ടിറ്റെ മാറ്റം വരുത്തിയിട്ടില്ല. ഫോമിലല്ലാത്ത ജീസസ് ഇന്നും കളത്തിലിറങ്ങും.
3-4-3 ഫോര്‍മാറ്റിലാണ് ബല്‍ജിയം കളത്തിലിറങ്ങുക. ഹസാര്‍ഡ്, ലുക്കാക്കു, ഡിബ്രൂയ്‌നെ, വിറ്റ്‌സെല്‍, ഫെല്ലിനി എന്നിവരാണ് ബല്‍ജിയത്തിന്റെ കുന്തമുനകള്‍.
#BRABEL // Formations ?#WorldCup pic.twitter.com/Q9yDKBn6cW
— FIFA World Cup ? (@FIFAWorldCup) July 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here