Advertisement

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡനക്കേസ്; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച്‌

July 6, 2018
Google News 0 minutes Read

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ അന്വേഷണം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, ഓര്‍ത്തഡോക്‌സ് വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ ദേശീയ വനിതാ കമ്മിഷന്‍ നാളെ യുവതിയുടെ മൊഴിയെടുക്കും. സംസ്ഥാന പൊലീസിന്റെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദേശീയ വനിതാകമ്മിഷന്റെ ഇടപെടല്‍. കേസില്‍ ഉള്‍പ്പെട്ട വൈദികര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കി. വൈദികരുടെ വീടുകളിലെത്തി അന്വേഷണസംഘം വിവരം ശേഖരിച്ചു. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here