വിമാനത്താവള ജീവനക്കാർ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ഏർപ്പെടുത്തി

വിമാനത്താവള ജീവനക്കാർ കൈകാര്യം ചെയ്യേണ്ടി വരുന്ന ലഗേജുകൾക്ക് ഫീസ് ചുമത്തുമെന്ന് ഒമാൻ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി.ഈ മാസം 15 മുതൽ മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളിൽ പുതിയ ഫീസ് പ്രാബല്യത്തിൽ വരും.
വലുപ്പം കൊണ്ടോ ഭാരം കൊണ്ടോ അല്ലെങ്കിൽ കൈകാര്യം ചെയ്യു്‌ബോൾ കേടുവരുന്നതിനോ ഉള്ള സാധ്യതയുള്ള ലഗേജുകളാണ് പൊതുവെ ജീവനക്കാരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാറുള്ളത്. വലുപ്പം കൊണ്ടും ഭാരം കൊണ്ടും പാക്കേജിങിന്റെ ശൈലി കൊണ്ടും ഇവ സ്‌കാനറുകൾ ഉപയോഗിച്ച് റീഡ് ചെയ്യാൻ സാധിക്കില്ല. ഈ വിഭാഗത്തിൽ പെടുന്ന ലഗേജുകളുടെ എണ്ണമനുസരിച്ചാകും ഫീസ് നിശ്ചയിക്കുകയെന്ന് വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു. കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്ത ലഗേജുകളുടെ എണ്ണം കുറക്കുന്നതിന് ഈ തീരുമാനം പ്രയോജനപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here