ഫ്രാന്‍സിന് ‘വരാനെ’ ഗോള്‍; ആദ്യ പകുതിയില്‍ ഉറുഗ്വായ് പിന്നില്‍ (1-0) വീഡിയോ
ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഉറുഗ്വായ്‌ക്കെതിരെ ഫ്രാന്‍സ് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഉറുഗ്വായ് പ്രതിരോധ നിരയെ കബളിപ്പിച്ച് ഫ്രാന്‍സിന്റെ നാലാം നമ്പര്‍ താരം റാഫേല്‍ വരാനെയാണ് ഉജ്ജ്വലമായ ഹെഡറിലൂടെ ഗോള്‍ നേടിയത്. അന്റോയ്ന്‍ ഗ്രീസ്മാന്റെ ഫ്രീകിക്കാണ് കൗശലപൂര്‍വം ഹെഡ് ചെയ്ത് വരാനെ ഗോള്‍ വലയിലെത്തിച്ചത്.
A great header from @raphaelvarane gives #FRA the lead at half-time! #URUFRA 0-1#WorldCup pic.twitter.com/4uCT63CjCc
— FIFA World Cup ? (@FIFAWorldCup) July 6, 2018
ആക്രമിച്ച് കളിക്കുകയാണ് ഫ്രാന്‍സ് ആദ്യ മിനിറ്റ് മുതല്‍ ചെയ്യുന്നത്. പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് ഉറുഗ്വായ് നടത്തുന്നത്. മുന്നേറ്റ നിരയില്‍ സൂപ്പര്‍താരം കവാനിയുടെ അഭാവം ഉറുഗ്വായെ പിന്നോട്ടടിക്കുന്നു. പന്ത് കാലിലെത്തുമ്പോഴും ആക്രമിച്ച് മുന്നേറാന്‍ ഉറുഗ്വായ് താരങ്ങള്‍ക്ക് സാധിക്കുന്നില്ല. അതേ സമയം ഫ്രാന്‍സ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഫ്രാന്‍സിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുക മാത്രമാണ് ഉറുഗ്വായ് ചെയ്യുന്നത്. എംബാപ്പെയുടെ വേഗതയാണ് ഉറുഗ്വായ് താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.
GOAAAALLLL!! VARANE WITH A SUPERB HEADER!!!#WorldCup #URU #FRA #URUFRA pic.twitter.com/YspBcmcZpc
— FIFA World Cup (@WorIdCupUpdates) July 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here