മുസ്ലേരയുടെ പിഴവ്; ഫ്രാന്‍സിന് രണ്ടാം ഗോള്‍ (2-0)

ഉറുഗ്വായ് കൂടുതല്‍ പ്രതിരോധത്തില്‍. ഫ്രാന്‍സ് ഉറുഗ്വായ്ക്കെതിരെ രണ്ട് ഗോളിന് ലീഡ് ചെയ്യുന്നു. ഉറുഗ്വായ് ഗോള്‍ കീപ്പര്‍ മുസ്ലേരയുടെ പിഴവില്‍ നിന്നാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
Karius: ‘No one will make a worse mistake than me’
Muslera: ‘ Hold my beer ? ‘#URU #FRA #URUFRA #WorldCup2018 #WorldCup pic.twitter.com/UN1oNagvwx
— FIFA World Cup ? (@TheSporTalk) July 6, 2018
അന്റോയ്ന്‍ ഗ്രീസ്മാന് ഉറുഗ്വായ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ദുര്‍ബലമായ ഷോട്ട് മുസ്ലേരയുടെ കയ്യിലൊതുങ്ങിയില്ല. ഷോട്ട് കയ്യില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക് തെറിക്കുകയായിരുന്നു. ടൊളീസോയുടെ പാസില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഷോട്ട്. മത്സരം പുരോഗമിക്കുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്പില്.
KARIUS ALERT. It’s a massive error from #URU Goalkeeper Muslera! #URUFRA #WorldCup pic.twitter.com/qgJQrYus4W
— Futbol Replays (@Futbol_Replays) July 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here