കല്യാണ വേഷത്തില്‍ പന്ത് തട്ടുന്ന റഷ്യന്‍ വനിതകള്‍ (വീഡിയോ)

റഷ്യയില്‍ ലോകകപ്പ് പൊടിപൊടിക്കുമ്പോള്‍ റഷ്യന്‍ വനിതകളും കാല്‍പ്പന്ത് മാമാങ്കത്തിന് പിന്‍തുണയുമായെത്തി. കൗതുകകരവും അസാധാരണവുമായൊരു ഫുട്‌ബോള്‍ മാച്ചിന്റെ പങ്കാളികളായിക്കൊണ്ടാണ് തങ്ങളുടെ ഫുട്‌ബോള്‍ പ്രണയം റഷ്യന്‍ സുന്ദരികള്‍ വിളിച്ചോതിയത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരു വിരുന്നായാണ് ആ മല്‍സരം നടന്നത്. വിവാഹ വസ്ത്രങ്ങളിലായിരുന്നു കാല്‍പ്പന്തു കളിക്കാര്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കസാന്‍ നഗരത്തിലായിരുന്നു ഈ ഫാന്‍സി ഡ്രസ് ഫുട്‌ബോള്‍.
നിലം തൊടുന്ന ബ്രൈഡല്‍ ഗൗണുകളില്‍ കാല്‍മണിക്കൂറാണ് ഇവര്‍ കളം നിറഞ്ഞാടിയത്. ഗൗണുകളിലുള്ള കാല്‍പ്പന്തുകളി അത്ര രസമുള്ള കാര്യമല്ലെന്നാണ് കളിക്കാരുടെ സാക്ഷ്യം. പന്ത് നിയന്ത്രിക്കാനുള്ള ഇവരുടെ ഓട്ടം തന്നെ ചിരിയുണര്‍ത്തി. ഇതുവരെ ഫുട്‌ബോള്‍ കളിച്ചിട്ടില്ലാത്തവരാണ് ഈ വനിതകളെന്നത് കാഴ്ചക്കാരിലും കൗതുകമുണര്‍ത്തി. പൂക്കള്‍ കൊണ്ടു നിര്‍മ്മിച്ച ലോകകപ്പ് ട്രോഫിയുടെ മാതൃകയാണ് വിജയികള്‍ക്ക് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here