കവാനിയില്ലാതെ ഉറുഗ്വായ്; ആദ്യ ഇലവനെ പ്രഖ്യാപിച്ചു

ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായുടെ കവാനി കളത്തിലിറങ്ങില്ലെന്ന് സൂചന. മത്സരത്തിനായുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ചു. കവാനിയെ ഒഴിവാക്കിയാണ് ഉറുഗ്വായ് ആദ്യ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് എഡിന്‍സണ്‍ കവാനി പരിക്കേറ്റ് മൈതാനം വിട്ടത്. പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനല്ല കവാനി. അതിനാലാണ്, ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സുവാരസായിരിക്കും ഇന്ന് ഉറുഗ്വായ്ക്ക് വേണ്ടി മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുക. അതേ സമയം, ഫ്രാന്‍സ് കൂടുതല്‍ ആവേശത്തിലാണ്. യുവത്വമാണ് ഫ്രാന്‍സിന്റെ ശക്തി. പോഗ്ബ, എംബാപ്പെ, ഗ്രീസ്മാന്‍ തുടങ്ങിയവരിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. വൈകീട്ട് 7.30 ന് നിഷ്‌നിയില്‍ മത്സരം ആരംഭിക്കും.
#URUFRA | The teams are in… ?#URU #FRA#WorldCup pic.twitter.com/G6nBdJMPKC
— FIFA World Cup ? (@FIFAWorldCup) July 6, 2018
Kick-off (16.00 CET) is fast approaching! ⌛️#FiersdetreBleus #WorldCup #URUFRA pic.twitter.com/OETSl6ozwQ
— French Team (@FrenchTeam) July 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here