ബെന്‍ വില്യംസ് കപ്പടിച്ചു… ഹാരി കെയ്‌നോ ??
ലോകകപ്പ് കലാശക്കളിക്ക് മുന്‍പ് കപ്പെടുത്തിരിക്കുകയാണ് ബെന്‍ വില്യംസ് എന്ന കുഞ്ഞിപ്പയ്യന്‍. 1966 മുതല്‍ കപ്പിനായി കാത്തിരിക്കുന്ന ഇംഗ്ലണ്ട് ടീമിന് പ്രചോദനം കൂടിയാവും ഈ കുരുന്നു കയ്യിലെ കപ്പ്.
ബര്‍മിങ്ഹാമിലെ ഭാം ആശുപത്രിയില്‍ 6 ആഴ്ചത്തെ റേഡിയോതെറാപ്പി ചികില്‍സക്കെത്തിയതായിരുന്നു ബെന്‍ വില്യംസ്. ഇംഗ്ലണ്ട് ടീമിന്റെ കടുത്ത ആരാധകനായ ബെന്‍ വേദനകള്‍ക്കിടയിലും ആവശ്യപ്പെട്ടത് ഒരു ഫുട്‌ബോള്‍ ലോകകപ്പാണെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍ ലിയാം ഹെര്‍ബര്‍ട്ട് പറയുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ ബെന്നിന്റെ ആവശ്യം തള്ളിക്കളയാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.
ആശുപത്രി ജീവനക്കാര്‍ ഒത്തു ചേര്‍ന്ന ചടങ്ങില്‍ ബെന്നിന് നല്‍കിയത് ലോകകപ്പിന്റെ മാതൃകയായിരുന്നു. ഇതിന്റെ വീഡിയോ ലിയാം ഹെര്‍ബര്‍ട്ട് ട്വിറ്ററില്‍ പങ്കു വെച്ചിട്ടുമുണ്ട്. ബെന്‍ കപ്പ് ചോദിച്ചു, ഞങ്ങള്‍ അത് നല്‍കി. ഇനി ഇംഗ്ലണ്ടിനും ഹാരി കെയ്‌നും അതാകുമോ എന്ന ചോദ്യമാണ് ലിയാം ട്വിറ്ററില്‍ ഉയര്‍ത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here