‘അയ്യപ്പന്‍കുത്ത്’ കണ്ടാല്‍ മനംകുളിര്‍ക്കും

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലേക്ക് കുടിയേറ്റം വ്യാപകമായ കാലം. ജീവിതം വെട്ടിപ്പിടിക്കാന്‍ രാജകുമാരിയില്‍ എത്തിയ അയ്യപ്പന്‍ എന്ന കുടിയേറ്റക്കാരന്‍ അവിടെയുള്ള വെള്ളച്ചാട്ടത്തില്‍ പതിച്ചു. അയ്യപ്പന്‍ വീണ വെള്ളച്ചാട്ടം പിന്നീട് ‘അയ്യപ്പന്‍കുത്തെന്ന്’ അറിയപ്പെടുകയായിരുന്നു. രാജകുമാരി പഞ്ചായത്തിലെ എന്‍ആര്‍ സിറ്റിയ്ക്ക് അടുത്താണ് അയ്യപ്പന്‍കുത്ത് വെള്ളച്ചാട്ടം.
എഴുപത് അടി മുകളില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ് അയ്യപ്പന്‍കുത്ത്. മേഖലയിലെ പ്രധാനപ്പെട്ട റോഡിന് സമീപത്താണെങ്കിലും ഉള്‍പ്രദേശമായതിനാല്‍ വേണ്ടത്ര വികസനമെത്തിയിട്ടില്ല. അയ്യപ്പന്‍കുത്തിന്റെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. കെഎസ്ഇബി ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന വെള്ളച്ചാട്ടം കൂടിയാണിത്. ഇതിനു വേണ്ടിയുള്ള ചര്‍ചച്ചകള്‍ തുടങ്ങിയതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വൈദ്യത പദ്ധതിക്കൊപ്പം ടൂറിസം വികസനവും സാധ്യമാക്കണമെന്നാണ് ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here