‘ഇതുവരെയില്ലാത ഉണർവിത്’ എന്ന ഗാനത്തിന് സൂപ്പർ കവർ ഒരുക്കി ഗായിക അഞ്ജു ജോസഫ്

Idhu varai anju joseph cover song shot in capetown

കേപ്ടൗണിന്റെ ദൃശ്യമനോഹാരിതയ്‌ക്കൊപ്പം ചൂളമടിച്ചും പാട്ടുപാടിയും അഞ്ജു ജോസഫ് ഒരുക്കിയ കവർ ശ്രദ്ധയേമാകുന്നു. ഗോവ ന്നെ തമിഴ് ചിത്രത്തിലെ ഇതുവരെയില്ലാത ഉണർവിത് എന്ന ഗാനത്തിന്റെ കവറാണ് അഞ്ജു ഒരുക്കിയിരിക്കുന്നത്.

അഞ്ജു ജോസഫ് ആലപിച്ച കവർ യൂട്യബിലെ താരത്തിന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി ആദ്യ മണിക്കൂറിൽ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ഇതിന് മുമ്പ് അഞ്ജു ജോസഫ് ഒരുക്കിയ ധീവര (ബാഹുബലി) എന്ന ഗാനത്തിന്റെ അക്കപ്പെല്ല വേർഷന് ഏറെ ജനപ്രീതി ലഭിച്ചിരുന്നു. ഇതിന് പുറമെ തന്റെ യൂട്യൂബ് ചാനലിലൂടെ അഞ്ജു ജോസഫ് അപ്ലോഡ് ചെയ്യുന്ന സോളോ ഗാനങ്ങൾക്കും ആരാധകരേറെയാണ്.

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്കെത്തിയ അഞ്ജു അവരുടെ രാവുകൾ, അലമാര എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Idhu varai anju joseph cover song shot in capetown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More