Advertisement

കപ്പില്‍ മുത്തമിടാന്‍ ഇനി ആവേശപ്പോര്; റഷ്യയിലെ കലാശക്കൊട്ട് ഇങ്ങനെ:

July 8, 2018
Google News 2 minutes Read

ലോകം കൊതിക്കുന്ന ആ കപ്പില്‍ മുത്തമിടാന്‍ ഈ നാല് ടീമുകള്‍ക്കും ഇനി രണ്ട് അവസരങ്ങള്‍. കണക്കുകളിലെ കളി ഇവിടെ അപ്രസക്തം. മോസ്‌കോയില്‍ നിന്ന് ആ സ്വര്‍ണകിരീടവുമായി ആര് നാട്ടിലേക്ക് തിരിക്കും? റഷ്യന്‍ ലോകകപ്പ് അതിന്റെ കൊട്ടിക്കലാശത്തിലേക്ക്…

– ആവേശപ്പോരാട്ടത്തിനായി ബൂട്ടണിയുന്ന നാല് ടീമുകള്‍ ഇവരാണ്:

ഫ്രാന്‍സ്

ബല്‍ജിയം

ഇംഗ്ലണ്ട്

ക്രൊയേഷ്യ

 

– സെമി ഫൈനല്‍ മത്സരങ്ങള്‍ ഇങ്ങനെ:

ആദ്യ സെമി – ഫ്രാന്‍സ് v/s ബല്‍ജിയംപത്താം തിയതി (ചൊവ്വ) രാത്രി 11.30 ന് സെന്റ്. പീറ്റേഴ്‌സ്ബര്‍ഗില്‍

രണ്ടാം സെമി – ഇംഗ്ലണ്ട് v/s ക്രൊയേഷ്യ പതിനൊന്നാം തിയതി (ബുധന്‍) രാത്രി 11.30 ന് മോസ്‌കോയില്‍

 

സെമി ഫൈനലിലേക്കുള്ള ഇവരുടെ വരവ് ഇങ്ങനെ:

ഫ്രാന്‍സ്

ഗ്രൂപ്പ് ‘സി’ യിലെ ചാമ്പ്യന്‍മാരായാണ് ഫ്രഞ്ച് പട പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ സമനില വഴങ്ങി ( 7 പോയിന്റ്). 

പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക്.

ഉറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സെമി ഫൈനലിലേക്ക്.

മൂന്ന് വീതം ഗോളുകള്‍ സ്വന്തമാക്കി എംബാപ്പെയും ഗ്രീസ്മാനും നിലവിലെ ടോപ് സ്‌കോറര്‍മാര്‍.

ബല്‍ജിയം

ഗ്രൂപ്പ് (ജി) ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ( 9 പോയിന്റ്) ഒന്നാമന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്.

ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തുന്നു.

ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീലിനെ വീഴ്ത്തി ബല്‍ജിയം സെമി ഫൈനലിലേക്ക്.

നാല് ഗോളുകളുമായി ലുക്കാക്കുവാണ് നിലവിലെ ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ട്

ഗ്രൂപ്പ് ‘ജി’ യിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോല്‍ ആറ് പോയിന്റായിരുന്നു ഇംഗ്ലണ്ടിന്.

പ്രീക്വാര്‍ട്ടറില്‍ കെളംബിയയെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഇംഗ്ലീഷ് പട സെമി ഫൈനലിലേക്ക്.

ആറ് ഗോളുകള്‍ നേടിയ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ക്രൊയേഷ്യ

ഗ്രൂപ്പ് ‘ഡി’യിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് (9 പോയിന്റ്) ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്.

പ്രീക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക്.

ആതിഥേയരായ റഷ്യയെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയതും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ റഷ്യയെ പരാജയപ്പെടുത്തിയതും സെമി ഫൈനലിലേക്ക് പ്രവേശിച്ചതും.

രണ്ട് ഗോളുമായി നായകന്‍ ലൂക്കാ മോഡ്രിച്ച് ടോപ് സ്‌കോറര്‍.

 

ജൂലയ് 14 ന് സെമി ഫൈനലിലെ പരാജിതര്‍ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും. രാത്രി 7.30 ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലായിരിക്കും ലൂസേഴ്‌സ് ഫൈനല്‍. 

ജൂലയ് 15 ന് റഷ്യന്‍ ലോകകപ്പ് ആവേശപ്പോര് മോസ്‌കോയില്‍. സെമി ഫൈനലില്‍ വിജയിക്കുന്ന ടീമുകള്‍ ഏറ്റുമുട്ടും. രാത്രി 8.30 നാണ് ഫൈനല്‍ മത്സരം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here