നിർഭയ കേസ്; പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

നിർഭയ കേസിൽ നാല് പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിയിൽ യാതൊരു പിഴവുമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. പോലീസ് ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
ആറ് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം പ്രതി റാംസിംഗ് തിഹാർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു. ഒരു ജുവൈനൽ പ്രതിയ്ക്ക് മൂന്ന് വർഷം തടവും കോടതി വിധിച്ചു. ബാക്കി നാല് പേർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ മൂന്ന് പേരാണ് ഇപ്പോൾ ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളുടെ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
2012ഡിസംബർ 16നാണ് ഓടുന്ന ബസ്സിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. ക്രൂരമായി പരിക്കേറ്റ പെൺകുട്ടി സിംഗപ്പൂരിലെ ആശുപത്രിയിലെ ചികിത്സയിൽ ഇരിക്കെ ഡിസംബർ 29നാണ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here