Advertisement

നിർഭയ കേസ് : ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്

February 14, 2020
Google News 1 minute Read

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിലും കോടതി വാദം കേൾക്കും.

രാഷ്ട്രപതിയുടെ തീരുമാനം പക്ഷപാതപരമായാണെന്നാണ് വിനയ് ശർമയുടെ ആരോപണം. തീഹാർ ജയിൽ വാസം കാരണം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വധശിക്ഷയിൽ ഇളവ് നൽകണമെന്നും വിനയ് ശർമ ആവശ്യപ്പെട്ടു.

Read Also : നിർഭയ കേസ്; മരണവാറന്റ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാം: സുപ്രിംകോടതി

എന്നാൽ, വിനയ് ശർമയുടെ വാദത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ തള്ളിയിരുന്നു. കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നപ്പോൾ പ്രതിഭാഗം അഭിഭാഷകനെ കോടതി വിമർശിച്ചു. രാഷ്ട്രപതിയുടെ തീരുമാനം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പരിമിതിയുണ്ടെന്നും ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

രാഷ്ട്രപതി ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി മുകേഷ് കുമാർ സമർപ്പിച്ച ഹർജി ഇതേ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

Story Highlights- Nirbhaya Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here