Advertisement

നീതി നടപ്പായി; തിഹാർ ജയിലിന് മുന്നിൽ ആർപ്പുവിളിച്ച് ജനങ്ങൾ

March 20, 2020
Google News 1 minute Read

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെയാണ് നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറഞ്ഞു.

ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഏറെ നാളുകൾ നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയത്ത് തൂക്കിലേറ്റുന്നത്. 2013 ഫെബ്രുവരി ഒൻപതിന് പാർലമെന്റ് ആക്രമണ കേസിലെ അഫ്സൽ ഗുരുവിനെയാണ് ഒടുവിലായി ഇവിടെ തൂക്കിലേറ്റിയത്. വധശിക്ഷ നീട്ടിവയ്ക്കുന്നതിനായി അവസാന മണിക്കൂറുകളിലും നിർഭയ കേസ് പ്രതികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു.

story highlights- nirbhaya, tihar jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here