ആദ്യ സെമിക്ക് ആവേശമായി ഗൂഗിള്‍ ഡൂഡില്‍

ഫൈനലിനു മുന്‍പുള്ള ഫൈനലെന്ന വിശേഷണമുള്ള സെമിയില്‍ ഫ്രാന്‍സും ബല്‍ജിയവും ഏറ്റു മുട്ടുമ്പോള്‍ അതാഘോഷമാക്കിയിരിക്കുകയാണ് ഗൂഗിള്‍. ലോകകപ്പിന്റെ തുടക്കം മുതല്‍ കാല്‍പ്പന്തുകളിയുടെ ആരവം ഡൂഡിലില്‍ ഒളിപ്പിച്ചാണ് ഗൂഗിള്‍ എത്തുന്നത്.
ബല്‍ജിയം, ഫ്രാന്‍സ് മല്‍സരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിളിന്റെ ഹോം പേജെന്ന് പറയാം. 11.30 നാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തില്‍ കിക്ക് ഓഫ്. ഇരു രാജ്യങ്ങളുടെയും ഫുട്‌ബോള്‍ സംസ്‌ക്കാരം വിളിച്ചോതുന്ന ദൃശ്യങ്ങളാണ് ഡൂഡിലില്‍. ബെല്‍ജിയത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ വരച്ചത് സാം വനല്ലേര്‍മിഷും ഫ്രാന്‍സിനെ വരച്ചു കാട്ടിയത് പെലനെ ലെറോക്‌സുമാണ്. ഇരുരാജ്യങ്ങളുടെയും ചിത്രങ്ങളില്‍ നിറഞ്ഞു തുളുമ്പുന്നത് അടിമുടി ഫുട്‌ബോള്‍ ആവേശമാണ്.
വമ്പന്മാരെ വീഴ്ത്തിയാണ് ഇരു ടീമുകളും സെമിയിലെത്തിയത്. അര്‍ജന്റീനയെയും, ഉറുഗ്വേയെയും തോല്‍പ്പിച്ച ഫ്രാന്‍സും, ജപ്പാനെയും, ബ്രസീലിനെയും തോല്‍പ്പിച്ച ബല്‍ജിയവും കരുത്തില്‍ തുല്യരാണ്. കണക്കിലെ കരുത്തില്‍ ബല്‍ജിയത്തിനാണ് മുന്‍തൂക്കം. ഇരുവരും തമ്മിലുള്ള 74 മല്‍സരങ്ങളില്‍ 30 എണ്ണവും ജയിച്ചത് ബല്‍ജിയം ആണ്. 24 മല്‍സരങ്ങളില്‍ അവര്‍ തോല്‍വിയേറ്റു വാങ്ങി. ഈ മല്‍സരത്തിലെ വിജയി കപ്പടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here