അഭിമന്യൂ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

മഹാരാജാസിലെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച മട്ടാഞ്ചേരി സ്വദേശി അനസ് ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. ഇതോടെ ഈ കേസിൽ ഏഴു പേർ അറസ്റ്റിലായി.
മഹാരാജാസിൽ കൊലപാതകം സംഘടിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിൽ അനസിന് മുഖ്യ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ജൂലൈ 1 നു അർധരാത്രിയിലാണ് എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് സംഘം കോളേജിലെത്തി വധിച്ചത്. ഒപ്പമുണ്ടായിരുന്ന അർജുനും കുത്തേറ്റു.
കേസിൽ ആകെ 15 പരാതികളുണ്ട്. ഒന്നാം പ്രതിയും മഹാരാജാസ് മൂന്നാം വര്ഷ അറബിക് വിദ്യാർത്ഥിയുമായ മുഹമ്മദിനെ പോലീസ് തിരയുകയാണ്. മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here