ഫ്രാന്‍സിന്റെ എതിരാളികളെ കാത്ത് ലോകം; ഇംഗ്ലണ്ട് – ക്രൊയേഷ്യ പോരാട്ടം ഇന്ന്
ഫ്രാന്‍സ് കാത്തിരിക്കുന്നു…ഇംഗ്ലണ്ടോ ക്രൊയേഷ്യയോ? റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരം ഇന്ന് രാത്രി 11.30 ന് മോസ്‌കോയില്‍. ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരായിരിക്കും ഫ്രാന്‍സിന്റെ എതിരാളികളായി മോസ്‌കോയിലെത്തുക?
റഷ്യയിലെ കളിമികവില്‍ ഇരു ടീമുകളെയും വിലയിരുത്തിയാല്‍ നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. എന്നാല്‍, ക്രൊയേഷ്യയെ എഴുതിതള്ളാന്‍ സാധിക്കുകയുമില്ല. പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി എന്നതാണ് ക്രൊയേഷ്യയുടെ പോരായ്മയായി കായിക ലോകം വിലയിരുത്തന്നത്. കളത്തില്‍ നന്നായി പന്ത് തട്ടുമ്പോഴും ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് ക്രൊയേഷ്യയുടെ തലവേദന.
മറുവശത്ത് ഇംഗ്ലണ്ട് കളിക്കൊപ്പം ഗോള്‍ കണ്ടെത്താനും പഠിച്ചിരിക്കുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലെ ശാപം ക്വാര്‍ട്ടര്‍ മത്സത്തിലെ വിജയത്തോടെ പരിഹരിക്കുകയും ചെയ്തു. ഹാരി കെയ്ന്‍ മികച്ച ഫോമിലാണ്.
ഇരു ടീമുകളും നന്നായി ആക്രമിച്ച് കളിക്കാന്‍ കരുത്തുള്ളവരായതിനാല്‍ ഇന്നത്തെ മത്സരം തീപാറും…ഫ്രാന്‍സിന്റെ എതിരാളികള്‍ക്കായുള്ള കാത്തിരിപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here