പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; സ്നിഗ്ധക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

പൊലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകൾ സ്നിഗ്ധ മർദിച്ച സംഭവത്തിൽ സ്നിഗ്ധക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും കോടതി. സ്നിഗ്ദ്ധയുടെയും ഗവാസ്കറുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. പൊലീസ് അന്വേപ്പിച്ച് സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും കോടതി വ്യക്തമാക്കി. ഗവാസ്ക്കറുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്നിഗ്ധ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
സ്നിഗ്ധയുടെ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്ന ഗവാസ്ക്കറുടെ ഹർജി മറ്റൊരു ബഞ്ച് പരിഗണിക്കുന്നുെണ്ടന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രണ്ടു കേസുകളും ഒരുമിച്ച് ഒരു ബഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്ന് പ്രോസിക്യൂഷൽ അറിയിച്ചെങ്കിലും ഹർജി ഭാഗം എതിർത്തും. ഇതേത്തുടർന്ന് ഉചിത ബഞ്ച് തീരുമാനിക്കാൻ കേസ് കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here