പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ കത്തിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ ജീവനോടെ കത്തിച്ച നിലയിൽ കണ്ടെത്തി. പ്രഭാത സവാരിക്ക് പോയ ദിനേശ് സിംഗ് എന്ന പതിനഞ്ചുകാരനെയാണ് വീട്ടിൽ നിന്നും ഏകദേശം 200 മീറ്റർ അകലെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പ്രാഭാത നടത്തത്തിനായി അത് വഴി വന്നവരാണ് ദിനേശിനെ കത്തിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വീട്ടിൽ അറിയിക്കുകയായിരുന്നു. വീട്ടുകാർ വന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അജ്ഞാതരായ രണ്ടുപേർ വാഹനത്തിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവർ എവിടെ നിന്ന് വന്നതെന്നോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ വ്യക്തമായിട്ടില്ല.
രണ്ട് പേർ തൻറെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു, ദിനേഷിൻറെ മരണമൊഴി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here