Advertisement

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; സഭയ്ക്ക് അപമാനകരമെന്ന് സൂസൈപാക്യം

July 14, 2018
Google News 0 minutes Read

ജലന്ധര്‍ ബിഷപ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സഭയെ വിമര്‍ശിച്ച് മാര്‍. സൂസൈപാക്യം. തെറ്റ് ആര് ചെയ്താലും അത് സഭയ്ക്ക് അപമാനകരമാണെന്ന് ലത്തീന്‍ കത്തോലിക്കാ സഭാ ആര്‍ച്ച് ബിഷപ് സൂസൈപാക്യം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കില്‍ സഭ അതിന് മറുപടി പറയണം. തെറ്റ് ആര് ചെയ്താലും തിരുത്തലും ശിക്ഷയും ഉണ്ടാകും. നിന്ദ്യമായ പ്രവര്‍ത്തികളിലേക്ക് പോകുന്നതിന് ന്യായീകരണമില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നീതി നടപ്പാക്കണമെന്നും സൂസൈപാക്യം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here