Advertisement

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും അറസ്റ്റിൽ

July 14, 2018
Google News 0 minutes Read

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകൾ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനിൽ നിന്നും ലാഹോറിൽ മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റ്. ഇരുവരുടെയും പാസ്‌പോർട്ടും പിടിച്ചെടുത്തു.

വെള്ളിയാഴ്ച രാത്രി 8.45നാണ് നവാസ് ഷരീഫും മകൾ മറിയവും ലാഹോറിൽ വിമാനം ഇറങ്ങിയത്. ലാഹോറിലെ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിൽ എത്തിയ ഉടനെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും പാസ്‌പോർട്ടും പിടിച്ചെടുത്തു. തുടർന്ന് ഇരുവരെയും റാവൽപിണ്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

അഴിമതി ആരോപണത്തെ തുടർന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അഴിമതി വിരുദ്ധ കോടതി പത്ത് വർഷം തടവും 80 ലക്ഷം പൌണ്ട് പിഴയും ശിക്ഷ വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകൾ മറിയം ഏഴു വർഷവും മരുമകൻ ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ ഒരു വർഷവും തടവുശിക്ഷ അനുഭവിക്കണം. മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here