Advertisement

യുപിയില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തി, ക്ഷേത്രത്തിനകത്ത് ചുട്ടുകൊന്നു

July 15, 2018
1 minute Read
murder

കുട്ടികളോടൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്ത് ക്ഷേത്രത്തില്‍ കൊണ്ട് പോയി ചുട്ടുകൊന്നു. ലക്നൗവിലെ സംബാല്‍ ജില്ലയിലാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ വീട്ടമ്മയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. വാതില്‍ പൊളിച്ച് അകത്ത് കടന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി തന്നെ ബലാത്സംഗ വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചു. അവര്‍ പോലീസിനെ വിവരം അറിയിക്കുന്ന സമയം കൊണ്ടാണ് സംഘം യുവതിയെ വലിച്ചിഴച്ച് ക്ഷേത്രത്തില്‍ കൊണ്ട് പോയതും കൊലപ്പെടുത്തിയതും.

അരംസിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍ പാല്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി ഫോണിലൂടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശവാസികളാണ് ഇവരെന്ന് സൂചനയുണ്ട്. മാസങ്ങളായി ഇവര്‍ വീട്ടമ്മയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.

murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top