ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; മുഖ്യപ്രതി ഒളിവില്‍ കഴിയുന്നത് സഭയുടെ ഒത്താശയിലെന്ന് സൂചന
കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭിഷണിപ്പെടുത്തി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ പ്രതികളായ രണ്ട് വൈദികരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ ഫാ. എബ്രഹാം വര്‍ഗീസും നാലാം പ്രതിയായ മറ്റൊരു വൈദികനുമാണ് ഇനി പിടിയിലാകാനുള്ളത്. അതിനിടയിലാണ്, ഒന്നാം പ്രതി ഫാ. എബ്രഹാം ഓര്‍ത്തഡോക്‌സ് സഭയുടെ ആശ്രമത്തില്‍ ഒളിച്ചുകഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിരണം ഭദ്രാസനത്തിനു കീഴിലുള്ള ഒരു ആശ്രമത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ സംരക്ഷിക്കില്ലെന്നാണ് സഭാ നേതൃത്വം നേരത്തേ അറിയിച്ചിട്ടുള്ളത്. ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here